ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ എരിയാല്‍ ആബിദ് വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കാസര്‍കോട്: ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ എരിയായിലെ ആബിദ് (24)വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. ഷംസുദ്ദീന്‍ (40), കെ എം റഫീഖ് (40), അബ്ദുല്‍ ജലീല്‍ (41), പി എച്ച് ഹാരിസ് (41) ഉമ്മര്‍, എപ്പി എന്ന റഫീഖ് എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) വെറുതെ വിട്ടത്. പരാതിക്കാരനും പ്രധാന ദൃക്‌സാക്ഷികളടക്കമുള്ളവര്‍ കൂറുമാറിയ കേസിലാണ് പ്രതികളെ വെറുതെ വിട്ടത്.
2007 നവംബര്‍ 20ന് വൈകുന്നേരം അഞ്ചരമണിക്കാണ് കൊളങ്കരയിലെ ആബിദ് എരിയാല്‍, ബെള്ളീരില്‍ വച്ച് വെട്ടേറ്റ് മരച്ചത്. ബൈക്കിലെത്തിയ സംഘം മുന്‍ വൈരാഗ്യം വച്ച് ആബിദിനെ വെട്ടിക്കൊന്നുവെന്നാണ് കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
ഒന്ന്, ആറു പ്രതികള്‍ക്കുവേണ്ടി അഡ്വ.എം സക്കീര്‍ അഹമ്മദും മറ്റു പ്രതികള്‍ക്കായി അഡ്വക്കറ്റ് മാരായ സി കെ ശ്രീധരനും കെ പി പ്രദീപ് കുമാറും ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page