കുമ്പള കിദൂര്‍ പക്ഷി ഗ്രാമം ഉദ്ഘാടനത്തിലൊതുങ്ങിയോ?: ജനങ്ങള്‍; കിദൂര്‍ പക്ഷി ഗ്രാമം ആശങ്കയില്‍

കുമ്പള: കിദൂര്‍ പക്ഷിഗ്രാമം ഉദ്ഘടനത്തിലൊതുങ്ങിയോ? ഗ്രാമം തുറന്നു കൊടുക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ജനങ്ങളില്‍ അത്തരം സംശയം ഉണ്ടാക്കുന്നു.
ടൂറിസം വികസന രംഗത്ത് കുമ്പളയുടെ പ്രതിച്ഛായ മാറാന്‍ സാധ്യതയുള്ള കിദൂര്‍ പക്ഷി ഗ്രാമം ഉദ്ഘാടനം കഴിഞ്ഞിട്ടു മൂന്നുമാസം പിന്നിട്ടു. എന്നാല്‍ അത് വിനോദസഞ്ചാരികള്‍ക്കു തുറന്നു കൊടുക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന് ആ ക്ഷേപമുയരുന്നു.
കുമ്പള പഞ്ചായത്തിലെ ആദ്യത്തെ ടൂറിസം പദ്ധതിയാണ് 2026 മാര്‍ച്ച് പത്തിന് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായി ഉദ്ഘാടനം ചെയ്തത്. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫായിരുന്നു ഉദ്ഘാടകന്‍. പക്ഷി നിരീക്ഷകരുടെയും, പ്രകൃതി സ്‌നേഹികളുടെയും ഇഷ്ട കേന്ദ്രമാക്കി കിദൂര്‍ പക്ഷി ഗ്രാമത്തെ മാറ്റുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച ബയോ ഡൈവേഴ്‌സിറ്റി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനമാണ് മൂന്നുമാസം മുമ്പ് നടന്നത്. പക്ഷി ഗ്രാമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പത്തു വര്‍ഷമെടുത്തിരുന്നു. ജില്ല നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. നിര്‍മ്മാണം നീണ്ടുപോകുന്നതില്‍ വലിയ പ്രതിഷേധവും ഉടലെടുത്തിരുന്നു.
കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന പക്ഷി ഗ്രാമമാണ് കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ കിദൂര്‍ ഗ്രാമം. ഈ പ്രദേശത്ത് ഇല്ലാത്ത പക്ഷിക്കൂട്ടങ്ങളില്ല. ഓരോ വര്‍ഷവും പുതിയ ഇനം പക്ഷിക്കൂട്ടങ്ങളെ ഇവിടെ കണ്ടെത്തുന്നുമുണ്ട്. കടല്‍ക്കാടയും, ചേലക്കോഴിയും വരെ നീളുന്ന 170ലധികം പക്ഷികളുടെയും 38 ഓളം ദേശാടനപ്പക്ഷികളുടെയും ഇടമാണ് കിദൂര്‍ പക്ഷി ഗ്രാമം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പക്ഷി നിരീക്ഷകരാണ് ഓരോ വര്‍ഷവും ഈ ഗ്രാമത്തിലെ ത്തുന്നത്. ഒപ്പം നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പഠനത്തിനായി ഇവിടെ എത്താറുണ്ട്. ഇവര്‍ക്ക് താമസിക്കാനും, പക്ഷി നിരീക്ഷണം നടത്താനും, പഠനം നടത്താനും സൗകര്യമില്ലാത്തത് വലിയ പോരായ്മയായിരുന്നു. ഇതിനുള്ള പരിഹാരം കൂടിയായിരുന്നു ഉദ്ഘാടനം ചെയ്യപ്പെട്ട ബയോ ഡൈവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ ഡോര്‍മെറ്ററി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 40 പേര്‍ക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യമുണ്ട്.പ്രത്യേക മീറ്റിംഗ് ഹാളുമുണ്ട്. ഡിടിപിസിയുടെ നിയന്ത്രണത്തിലു ള്ളതാണ് പദ്ധതി പ്രദേശം.
പക്ഷി ഗ്രാമം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page