കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി. ജയിലിനുള്ളിലെ മലിന ജലം പുറത്തേയ്ക്ക് പോകുന്ന സ്ഥലത്താണ് നോക്കിയ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ അധികൃതര്‍ കണ്ടെത്തിയത്. മൊബൈലിനുള്ളിലെ സിം കാര്‍ഡ് എടുത്തുകളഞ്ഞ നിലയിലായിരുന്നു. ജയില്‍ സൂപ്രണ്ട് എന്‍ ഗിരീഷ് കുമാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് ചീമേനി തുറന്ന ജയിനുളളില്‍ നിന്നും മൊബൈല്‍ കണ്ടെത്തിയിരുന്നു. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ഗുരുതരമായ കുറ്റവുമാണ്.







