കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളിയില്‍ നിന്നു കാണാതായ യുവതിയെ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി. ആസാം സ്വദേശിനിയും സീതാംഗോളി ബിവറേജസ് ഷോപ്പിനു സമീപത്തു താമസക്കാരിയുമായ 23 കാരിയെയാണ് റെയില്‍വെ പൊലീസ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പാലക്കാട്ടേക്ക് പോയ പൊലീസ് യുവതിയെ കുമ്പളയില്‍ എത്തിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് യുവതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇറങ്ങി പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കുമ്പള പൊലീസ് കാണാതായ യുവതിയെ തിരിച്ചറിയുന്നതിനുള്ള വിവരങ്ങള്‍ സഹിതം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു.







