നല്ല നാളെക്കായി ലഹരിക്കെതിരെ പോരാടാം; അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. നീലേശ്വരം മഹാത്മാ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ നടന്ന ജില്ലാതല ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പിഎം സന്ധ്യ അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ.ബി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ധന്യ ദയാനന്ദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗവും പ്രത്യാഘാതവും എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്കാട്രിസ്റ്റ് ഡോ.അഞ്ജു വേണു ക്ലാസ്സെടുത്തു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്‍, പി സുനില്‍കുമാര്‍, എം വി ശ്രീക്കുട്ടന്‍ സംസാരിച്ചു. മഹാത്മാ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. കെകെ ഷണ്‍മുഖദാസ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി പി ഹസീബ് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ പ്രശ്‌നോത്തരിയില്‍ അമൃത എം ഒന്നാം സ്ഥാനവും അനഘ സി രണ്ടാം സ്ഥാനവും ദേവിക രാജന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page