പാലക്കാട്: എട്ടുവയസ്സുകാരിയെ പ്രലോഭിപ്പിച്ചു വീട്ടിലേയ്ക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ കേസെടുത്ത പൊലീസ് മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവായ ഷംസുദ്ദീന്‍ ( 54 ) എന്നയാളെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. പിന്നോക്ക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വസ്ത്രം തരാമെന്നു പറഞ്ഞാണ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. വീട്ടിനകത്തു വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേക്കു ഓടി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.







