നീലേശ്വരം: നിര്‍മാണ തൊഴിലാളിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചോയ്യംങ്കോട് കൂവാറ്റി പറയങ്ങാട് സ്വദേശി എം ബാബു(49 )വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണവും കഴിച്ച് കിടന്നതായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതരായ രാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ലതിക ബളാല്‍(കേരള ബാങ്ക് മാലക്കല്ല് ബ്രാഞ്ചിലെ താല്‍ക്കാലിക ജീവനക്കാരി). മക്കള്‍: സനല്‍ ബാബു( ഡിഗ്രി വിദ്യാര്‍ഥി), സ്വാതിക ബാബു(വിദ്യാര്‍ത്ഥിനി). സഹോദരി: ചന്ദ്രമതി.






