കാസര്‍കോട്: വെള്ളരിക്കുണ്ട് ടൗണിലെ ലോട്ടറി സ്റ്റാളില്‍ പട്ടാപ്പകല്‍ മോഷണം. ടൗണിലെ പെരുമാള്‍ ലോട്ടറീസില്‍ ആണ് മോഷണം നടന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ കടയിലെത്തിയ യുവാവ് ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് 25 ഓളം സ്ത്രീശക്തി ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിക്കുകയായിരുന്നു. കൗണ്ടറില്‍ വെച്ചിരുന്ന ഒരു ബണ്ടില്‍ ടിക്കറ്റുകളാണ് മോഷ്ടാവ് കീശയിലാക്കിയത്. ഈ ദൃശ്യം സ്റ്റാളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ലോട്ടറി സ്റ്റാള്‍ ഉടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






