കാസർകോട്: കുമ്പള ഷിറിയയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ബാര ബങ്കന ഹൗസിലെ മോഹനന്റെ മകൻ മുഹമ്മദ് അമീൻ(24)ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസക്കിടേ രാത്രി പത്തോടെയാണ് മരണം. തിങ്കളാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഉദുമ, പാക്യാര സ്വദേശി പ്രജീഷ് (26) മരിച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും സ്കൂട്ടറിൽ മംഗളൂരു ഭാഗത്തുനിന്ന് കാസർകോട്ടേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. ഷിറിയ പാലത്തിന് സമീപത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ സുരക്ഷാഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







