തട്ടിക്കൊണ്ടുപോകല്‍, നരഹത്യാ ശ്രമം തുടങ്ങി നാലുകേസുകള്‍; അജാനൂര്‍, കൊളവയല്‍ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: തട്ടിക്കൊണ്ടുപോകല്‍, നരഹത്യാശ്രമം തുടങ്ങി നാലു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. അജാനൂര്‍, കൊളവയലിലെ ഇട്ടമ്മല്‍ കെ എം അഹമ്മദ് അഫ്‌സലി (32)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ ആണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്. 2023 മുതല്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലു ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഹമ്മദ് അഫ്‌സല്‍ നാടിന്റെ സമാധാനത്തിനു ഭീഷണിയാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശന്‍, എസ് ഐ ടി നീതു ,അസി. സബ് ഇന്‍സ്‌പെക്ടര്‍ എം പ്രകാശന്‍ ,സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജീഷ് കുമാര്‍, ഇ കെ ധനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page