കാസര്‍കോട്: ലാബിലെ ജോലിക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. പള്ളിക്കര, മാസ്തിക്കുണ്ടിലെ ഫാത്തിമത്ത് സുഹ്‌റ (22)യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (വ്യാഴം) രാവിലെ ചാമുണ്ഡിക്കുന്നിലെ ലാബിലേയ്ക്ക് ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.






