കാസർകോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കൊന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കുളിമടയിലെ ശാരികനിവാസിൽ വി അനീഷ്(42) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് വൈകിട്ട് മാലോത്തു വച്ചാണ് ബൈക്ക് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഉണ്ണികൃഷ്ണൻ നായരുടെയും ശ്യാമളകുമാരിയുടെയും മകനാണ്. രജനിയാണ് ഭാര്യ. അർജുൻ, മോളൂട്ടി എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ശാരിക, പരേതനായ സുമേഷ്.







