ട്രെയിനിടിച്ച് അമ്പലത്തറയിലെ 18 കാരന് ഗുരുതരം; അപകടം ബേക്കല്‍, കമാംപാലത്തിനു സമീപം

കാസര്‍കോട്: അമ്പലത്തറ സ്വദേശിയെ ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ചെങ്കള, ഇന്ദിരാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറയിലെ വാടക വീട്ടില്‍ താമസക്കാരനായ 18 കാരനാണ് ആശുപത്രിയിലായത്.
ഇന്നലെ(ചൊവ്വ), രാത്രി ഏഴരമണിയോടെ ബേക്കല്‍, കമാം പാലത്തിനു സമീപത്താണ് സംഭവം. കൈയില്‍ ഹെല്‍മറ്റും തൂക്കി നടക്കുന്നതിനിടയില്‍ ഒരു യുവാവിനെ ട്രെയിന്‍ ഇടിച്ചതായുള്ള വിവരം ലോക്കോ പൈലറ്റാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ബേക്കല്‍ പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയാണ് യുവാവിനെ പരിക്കേറ്റു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് പരിക്കേറ്റയാളെ തിരിച്ചറിഞ്ഞത്. യുവാവ് എന്തിനാണ് ബേക്കലില്‍ എത്തിയതെന്നു വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40വര്‍ഷത്തിനുശേഷം മക്കള്‍ക്ക് അച്ഛനെ തിരിച്ചുകിട്ടി; ശാസ്താംകോട്ട സ്വദേശി കുടുംബത്തോടൊപ്പം മടങ്ങി; മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക്
Scroll to top

You cannot copy content of this page