കാസര്‍കോട്: പാത്രം കഴുകുന്നതിനിടയില്‍ യുവതിയെ പുഴയില്‍ വീണ് കാണാതായി. കണിച്ചിറയിലെ ഓട്ടോ ഡ്രൈവര്‍ അജിത്തിന്റെ ഭാര്യ നദിയെ(48) യാണ് കാണാതായത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വീടിന് സമീപത്തെ പുഴയോരത്തുവച്ചാണ് സംഭവം. യുവതിയുടെ മൊബൈല്‍ ഫോണ്‍ കരയില്‍നിന്നും കണ്ടെത്തി. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം നീലേശ്വരം പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരികയാണ്. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി കൗണ്‍സില്‍മാരായ കെ സതീശന്‍, ഇ ഷജീര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.







