കാസർകോട് : എ.കെ. എസ് ടി യു ജനയുഗം സഹപാഠി അറിവുത്സവം കാസർകോട് ഉപജില്ലാതല മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. സുബ്ബറാവു സ്‌മാരകത്തിൽ ചേർന്ന യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി. രാജൻ ഉദ്ഘാടനം ചെയ്തു.
അഡ്വ വി സുരേഷ് ബാബു ,
സുനിൽകുമാർ കരിച്ചേരി, ടി.എ. അജയകുമാർ, പി അഭിജിത്ത്,
എസ് എൻ സരിത, ജലീൽ പാലോത്ത്, ദാമോദരൻ, ഉണ്ണികൃഷ്ണൻ മാടിക്കാൽ,
എം വിനോദ് കുമാർ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികൾ:
ചെയർമാൻ – ബിജു ഉണ്ണിത്താൻ,
വൈസ് ചെയർമാൻമാർ – കിഷോർ കുമാർ, ജലീൽ പാലോത്ത് ,
കൺവീനർ – പി. അഭിജിത്ത്,
ജോയിന്റ് കൺവീനർ – എം. വിനോദ് കുമാർ .







