അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുമ്പളയിലെ മുൻ പ്രവാസി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമ്പള റെയിൽവേ സ്റ്റേഷനു സമീപത്തെ മുൻ പ്രവാസി മരിച്ചു. പരേതനായ ബാവ ഹാജിയുടെയും ആയിഷയുടെയും മകൻ ബി എം മുഹമ്മദ്‌ അലി(58) ആണ് മരിച്ചത്. സംസ്കാരം നാളെ കുമ്പള ബദർ മസ്ജിദ് അങ്കണത്തിൽ നടക്കും. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. വലിയൊരു സൗഹൃദ വലയത്തിനുടമ കൂടിയായിരുന്നു. നിര്യാണത്തിൽ കുമ്പള പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും, ടൗൺ ഇരുപത്തിനാലാം വാർഡ് കമ്മിറ്റിയും അനുശോചിച്ചു.
ഭാര്യ: ഷാർതാജ്. മക്കൾ: മിസാജ്, മിൻഹാജ്, മിസ്ഹബ്. മരുമകൻ: ദിൽഷാദ്. സഹോദരങ്ങൾ:
മുംതാസ്, ബി എം സിദ്ധീഖ് അലി, റസീന, ബി എം അഷ്‌റഫ്‌ അലി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page