പാലക്കാട്: കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ബസ് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ചു.
ഒരു കിലോമീറ്ററോളം ദൂരം മോഷ്ടാവ് ബസില്‍ സഞ്ചരിച്ചു. അതിനിടെ പല സ്ഥലങ്ങളിലും ബസ് ഇടിച്ചു. കടയിലും മതിലിലും അടക്കം ഇടിച്ച് നാശനഷ്ടം ഉണ്ടാക്കി. ഒടുവില്‍ ബസ് ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ബസ് ജീവനക്കാര്‍ പിന്നീട് ഡിപ്പോയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







