റൊട്ടി വിതരണക്കാരനായ ഇന്ത്യന്‍ യുവാവ് യുഎസില്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചു

വാഷിങ്ടന്‍: പീത്‌സ ഡെലിവറി ബോയി ആയ ഇന്ത്യന്‍ യുവാവ് യുഎസില്‍ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അന്‍ഷുല്‍ അധികവരുമാനത്തിനായി വാരാന്ത്യങ്ങളില്‍ പീത്‌സ ഡെലിവറി ജോലി ചെയ്യുകയായിരുന്നുവെന്നാണ് വിവരം. എഡ്ഗലേ സ്ട്രീറ്റില്‍ ഇന്ന് പുലര്‍ച്ചെ പീത്‌സ ഡെലിവറി ചെയ്ത് മടങ്ങുമ്പോള്‍ തലയ്ക്ക് വെടിയേറ്റാണ് മരണം.

വില്‍പ്പനയ്ക്ക് വച്ച ആള്‍താമസമില്ലാത്ത വീട്ടിലാണ് പീസ്തയ്ക്ക് ഓര്‍ഡര്‍ ചെയ്തിരുന്നത്. അന്‍ഷുല്‍ പീസ്തയുമായെത്തിയപ്പോള്‍ തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്‍ഷുല്‍ കിടന്നതിന്റെ തൊട്ടടുത്തായി മൂന്ന് വെടിയുണ്ടയുടെ ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ മുഖം മൂടി ധരിച്ച രണ്ട് യുവാക്കള്‍ അന്‍ഷുലിന്റെ പിന്നാലെ നടക്കുന്നത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അന്‍ഷുലിന്റെ പണമോ ആഭരണമോ നഷ്ടമായിട്ടില്ല. പീത്സ വേണമെന്ന വ്യാജേന അന്‍ഷുലിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് വേണ്ട സഹായം ചെയ്തുതരണമെന്ന് കുടുംബം ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

My prund, what’s going on….

RELATED NEWS
Scroll to top

You cannot copy content of this page