വൈക്കോല്‍ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു

പത്തനംതിട്ട: വൈക്കോലുമായി പോവുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു. പത്തനംതിട്ട കലഞ്ഞൂരില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ തമിഴ്നാട് ശിവകാശി സ്വദേശികളായ സുന്ദര്‍രാജ്, മകള്‍ ജനനി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുന്ദര്‍രാജിന്റെ മകന്‍ ശിവശങ്കറിനെയും ജനനിയുടെ ഭര്‍ത്താവ് പ്രണവിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന വെങ്കിടേഷും വിനോദ് കുമാറും പത്തനംതിട്ട മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആലുവയില്‍ നിന്ന് കുടുംബത്തോടൊപ്പം ശിവകാശിയിലേക്ക് പോവുകയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന സുന്ദര്‍രാജും മകള്‍ ജനനിയും തല്‍ക്ഷണം മരിച്ചു. കാറിന്റെ വാതില്‍ വെട്ടിപ്പൊളിച്ചായിരുന്നു നാലു പേരെയും പുറത്തെടുത്തത്.
അപകടത്തിന് പിന്നാലെ സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ ലോറി രണ്ട് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിച്ചു.

ലോറിയുടെ അമിതവേഗതയോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംസ്ഥാനപാതയില്‍ വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ല. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണവും അപകടത്തിന് കാരണമായിട്ടുണ്ടാകുമെന്നും കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page