കുടുംബവഴക്ക്; ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുര നാലാഞ്ചിറയിലെ ഹസീന ബീവി (36)യാണ് മരിച്ചത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് സുരേഷ് (46) ഒളിവില്‍ പോയി. മക്കളുടെ മുന്നില്‍ വച്ചായിരുന്നു സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. മൂത്ത മകളാണ് കൊലപാതക വിവരം മണ്ണന്തല പൊലീസിനെ അറിയിച്ചത്.

കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടതായി മകള്‍ പൊലീസിനെ അറിയിച്ചു. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി.
ഭര്‍ത്താവുമായുള്ള വഴക്കുമായി ബന്ധപ്പെട്ട് ഹസീന കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. പിന്നാലെ വീട്ടിലെത്തിയ സുരേഷ് ഇതുമായി ബന്ധപ്പെട്ട് ഹസീനയുമായി വഴക്കുണ്ടാക്കുകയും വഴക്കിനിടെ കറിക്കത്തി എടുത്ത് ഭാര്യയുടെ കഴുത്തറുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page