വ്യക്തിഹത്യ: മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍റഹിമാന്‍ എസ്പിക്ക് പരാതി നല്‍കി

കാസര്‍കോട്: തന്റെ പൊതു ജീവിതത്തിനു കളങ്കമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന സോഷ്യല്‍മീഡിയ അപവാദ പ്രചരണത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നു മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ അബ്ദുല്‍റഹ്‌മാന്‍ ജില്ലാ പൊലീസ് ചീഫിനോട് പരാതിയില്‍ ആവശ്യപ്പെട്ടു.
ഒരു മാസത്തോളമായി ചിലര്‍ വ്യാജ ഓണ്‍ലൈന്‍ പ്രൊഫൈലുകളുണ്ടാക്കി മോശമായ രീതിയിലും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തിലും അപവാദപ്രചരണം നടത്തുകയാണെന്നു പരാതിയില്‍ അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. ഇതു തന്റെ പൊതുജീവിതത്തിനു കളങ്കമുണ്ടാക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. തന്നോട് വ്യക്തിവൈരാഗ്യം പുലര്‍ത്തുന്നവരാണ് ഇതിനു പിന്നിലെന്നു പരാതിയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page