കൊല്ലപ്പെട്ട ഒന്നരവയസുകാരന്റെ ശരീരത്തില്‍ 51 മുറിവുകള്‍; കാലുകളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെ പാടുകള്‍; മാതാവും രണ്ടാനച്ഛനും അറസ്റ്റില്‍

തിരുവനന്തപുരം: കൊല്ലപ്പെട്ട ഒന്നരവയസുകാരന്റെ ശരീരത്തില്‍ 51 മുറിവുകള്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലടക്കം ആഴത്തില്‍ മുറിവേറ്റുവെന്നാണ് കണ്ടെത്തല്‍. കാലുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചതിന്റെ പാടുകളും കണ്ടെത്തി. കുഞ്ഞിന്റെ രണ്ടാനച്ഛനെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്ന് പറഞ്ഞാണ് രണ്ടാനച്ഛന്‍ അഷ്‌കര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അടുത്തിടെ കുഞ്ഞിന്റെ കൈ ഒടിഞ്ഞതോടെയാണ് മാതാവ് അഖിലയും പങ്കാളിയും കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് പിതാവിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. കുട്ടിയുടെ പിതാവിന്റെ മരണത്തിന് ശേഷമായിരുന്നു അഖില കുഞ്ഞുമായി മാറിത്താമസിച്ചത്. കുഞ്ഞിനെ വിട്ട് കിട്ടാനുള്ള ശ്രമത്തിലായിരുന്നു പിതാവിന്റെ വീട്ടുകാര്‍. കുഞ്ഞിനെ നല്‍കാമെന്ന് അഖിലയുടെ ബന്ധുക്കള്‍ ഉറപ്പ് നല്‍കിയിരുന്നതായും പറയുന്നു.

അഷ്‌കറിനെ കാണുമ്പോള്‍ കുഞ്ഞ് കരയാറുണ്ടായിരുന്നവെന്ന് അഖിലയുടെ മാതാവ് റീന പറഞ്ഞു. അഷ്‌കര്‍ കുഞ്ഞിനെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. അഖിലയും എല്ലാത്തിനും കൂട്ടുനിന്നു. അവര്‍ക്ക് വേണ്ടെങ്കില്‍ കുഞ്ഞിനെ വളര്‍ത്താന്‍ തങ്ങള്‍ തയാറായിരുന്നുവെന്ന് റീന പറഞ്ഞു. അറസ്റ്റിലായ അമ്മ അഖിലയെയും പങ്കാളി അഷ്‌കറിനെയും കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page