മില്‍മപാലിന് നാളെ മുതല്‍ 4 രൂപ വരെ വില വര്‍ധിക്കും

തിരുവനന്തപുരം: മില്‍മാ പാലിന് നാളെ മുതല്‍ പാക്കറ്റിനു നാലു രൂപ വരെ വില വര്‍ധിക്കും.
ഇതനുസരിച്ച് തൈരിനും സംഭാരത്തിനും വില വര്‍ധനവുണ്ടാകും. പാലിന്റെ ഗ്രേഡ് തിരിച്ചാണ് വില വര്‍ധന. സാധാരണ പാക്കറ്റിന് രണ്ടു രൂപയും പ്രത്യേക പാക്കറ്റിന് മൂന്നു രൂപയും സവിശേഷ പാക്കറ്റിനു 4 രൂപയും വര്‍ധിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.
പാലിന്റെ കൊഴുപ്പ് അംശം കണക്കിലെടുത്താണ് വര്‍ധിച്ച വില നിശ്ചയിക്കുന്നതെന്നു പറയുന്നു.
2022 ഡിസംബറിലാണ് പാല്‍വില നേരത്തെ വര്‍ധിപ്പിച്ചത്. പാലിനു നാലു രൂപ വര്‍ധിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് എത്ര രൂപ കൂടുതല്‍ ലഭിക്കുമെന്നത് സംബന്ധിച്ച് ക്ഷീര കര്‍ഷകര്‍ ആശങ്കയിലാണ്. പാലുല്‍പാദന ചെലവ് വര്‍ധിച്ചു കൊണ്ടിരിക്കെ കര്‍ഷകരില്‍ നിന്നു മില്‍മ വാങ്ങുന്ന പാലിന് അതനുസരിച്ച് വില വര്‍ധിപ്പിക്കണമെന്നാവശ്യമുണ്ട്.
കര്‍ഷകരില്‍ നിന്നു ലിറ്ററിനു 44 രൂപക്കു വാങ്ങുന്ന പാല്‍ മില്‍ 54 രൂപക്കാണ് വില്‍ക്കുന്നത്. ഇതിനു പുറമെ നെയ്യ്, തൈര്, സംഭാരം, ഐസ്‌ക്രീം പോലുള്ള മറ്റു ഉല്‍പ്പന്നങ്ങളും മില്‍മ വില്‍ക്കുന്നുണ്ട്. അതില്‍ നിന്നും മികച്ച വരുമാനം മില്‍മക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്കു ഒരു ലിറ്റര്‍ പാലിന് നാലു രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം. അതേ സമയം പാലിന് വില വര്‍ധിപ്പിക്കുന്നതിനനുസരിച്ച് മില്‍മക്ക് നഷ്ടവും വര്‍ധിക്കുകയാണെന്നും സംസാരമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page