‘ജോലി സ്ഥലത്തെ മാനസിക പീഡനം’: ഡ്യൂട്ടിക്കിടെ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇടുക്കി: ജോലി സ്ഥലത്തെ മാനസിക പീഡനത്തെ തുടര്‍ന്ന് ഡ്യൂട്ടിക്കിടെ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സഹപ്രവര്‍ത്തകര്‍. തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ജീവനക്കാരിയായ നഴ്‌സ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടിക്കിടെയാണ് സംഭവം. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് നഴ്‌സ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ യൂണിറ്റ് സെക്രട്ടറിയാണ് ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സ്.

സംഭവത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികള്‍ ഹോസ്പിറ്റലിലെ ഉന്നത ജീവനക്കാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. മുതിര്‍ന്ന നഴ്‌സിംഗ് ജീവനക്കാര്‍, പ്രത്യേകിച്ച് സൂപ്പര്‍വൈസറും ചീഫ് നഴ്‌സിംഗ് ഓഫീസറും, ജീവനക്കാരെ നിരന്തരമായ മാനസിക പീഡനത്തിനും ഭീഷണിക്കും വിധേയരാക്കുന്നത് പതിവാണെന്നാണ് ഇവരുടെ ആരോപണം.

ഹോസ്പിറ്റലിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ചും മറ്റ് തൊഴില്‍ പരാതികളും പരിഹരിക്കുന്നതിനായി ഒരു പ്രാദേശിക യൂണിയന്‍ ബ്രാഞ്ച് രൂപീകരിച്ചതിനെ തുടര്‍ന്നുള്ള ശത്രുത ആണ് മാനസിക പീഡനത്തിലേക്ക് നയിച്ചതെന്നാണ് യുഎന്‍എയുടെ ആരോപണം. മാനേജ്‌മെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ വ്യക്തമല്ലെങ്കിലും, ഹോസ്പിറ്റലില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്ന് നിരവധി ജീവനക്കാര്‍ രാജി വച്ച് പോയതായി അസോസിയേഷന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page