മലപ്പുറത്തെ സ്ഫോടക വസ്തു ശേഖരം: മൂന്ന് സംസ്ഥാനങ്ങളിൽ പരിശോധന ;രേഖകൾ പിടിയിൽ ;ആറുപേർ അറസ്റ്റിൽ

മലപ്പുറം :മലപ്പുറത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ ഉള്ളിച്ചാക്കിനടിയിൽ ഒരു ലോറി സ്ഫോടക വസ്തുക്കൾ പിടി കൂടിയ സംഭവത്തിൽഎൻ.ഐ.എ. കേരള – തമിഴ്നാട് -കർണാടക സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ ആറുപേരെ അറസ്റ്റ് ചെയ്തു. നിരവധി രേഖകൾ പിടിച്ചെടുത്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് എന്ന നിലയിലാണ് പരിശോധന. മുന്നു സംസ്ഥാനങ്ങളിലെ 19 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കാസർകോട് ജില്ലയിലും ഇതിന്റെ ഭാഗമായി പരിശോധന ഉണ്ടായിരുന്നു. ഒരു ലൈസൻസുമില്ലാതെയായിരുന്നു വൻതോതിൽ സ്ഫോടക വസ്തുക്കൾ വിപണനം ചെയ്തിരുന്നത്. ഇന്നലെ നടന്ന റൈഡുകളിൽ 89 600 ജലാറ്റിൻ സ്റ്റിക്കുകളും 10 500 ഡിറ്റനേറ്ററുകളുംപിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ തിരൂരങ്ങാടിയിൽ ഒരു ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് അന്വേഷണം .ലോറി ഉടമയുടെ വണ്ടൂരിൽ ഉള്ള മൂന്നാം ഭാര്യയുടെ വീട്ടിലും എൻഐഎ പരിശോധിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page