തിരുവനന്തപുരം: ഒന്നരവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ടാനച്ഛന്‍ അഷ്‌കറിനെ തെളിവെടുപ്പിന് പൊലീസ് കൊണ്ടുവരുന്നതിനിടെ തടിച്ചുകൂടിയ വന്‍ജനക്കൂട്ടം അക്രമത്തിന് ശ്രമിച്ചു. അഷ്‌കറിന് നേരെ വന്‍ രോഷമാണ് ആള്‍ക്കൂട്ടം പ്രകടിപ്പിച്ചത്.

രോഷാകുലരായ നാട്ടുകാരില്‍ നിന്ന് പ്രതി അഷ്‌കറിനെ രക്ഷിക്കാന്‍ പൊലീസ് സംഘം നന്നേ പാടുപെട്ടു. അഷ്‌കറിന് നേരെ ആള്‍ക്കൂട്ടം ആക്രോശിക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു. വന്‍ സുരക്ഷയിലാണ് പൊലീസുകാര്‍ അഷ്‌കറിനെ തെളിവെടുപ്പിനെത്തിച്ചത്. വീട്ടിനുള്ളിലും പരിസരങ്ങളിലുമായി തെളിവെടുപ്പ് നടത്തി. കുട്ടിയെ അക്രമിക്കാന്‍ ഉപയോഗിച്ച കമ്പിയും മറ്റും അഷ്‌കര്‍ പൊലീസിന് കാണിച്ച് കൊടുത്തു.
ചോദ്യം ചെയ്യലിനോട് അഷ്‌കര്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയെ അഷ്‌കര്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ഭക്ഷണം പോലും നല്‍കാറില്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.







