പോക്‌സോ കേസ് പ്രതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ പിടിയില്‍

പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിതാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. വിസ്മയ ന്യൂസില്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നി (33), അനീഷ് (35) എന്നിവരാണ് പിടിയിലായത്.

പോക്‌സോ കേസിലെ പ്രതിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് വഴി വീഡിയോ കിട്ടിയെന്നും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം പ്രതിയുടെ പിതാവിനോട് പണം ആവശ്യപ്പെട്ടത്. 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പിതാവ് പറഞ്ഞു.

പരാതിയില്‍ ശ്രീ വ്‌ളോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്ത്, ഭാര്യ, പുനലൂര്‍, അഞ്ചല്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നി, അനീഷ്, റഹീം, കണ്ടാലറിയാവുന്ന ഒരാള്‍ എന്നീ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page