കോൺഗ്രസ് നേതാവിനെ തല്ലി ചതച്ചു; എസ് ഐയ്ക്കും എ എസ് ഐ യ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കണ്ണൂര്‍ ടൗണ്‍ എസ്.ഐ: രാജീവനും കണ്ണൂര്‍ ഡി.എച്ച്.ക്യുവിലെ എ.എസ്.ഐ: ബിനു കൃഷ്ണനും സുഹൃത്ത് തന്‍സീറിനുമെതിരെ ടൗണ്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കണ്ണൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡണ്ടും കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ രഞ്ജിത്ത് താളിക്കാവിനെ (50) മര്‍ദിച്ച കേസിലാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 9.30ന് കണ്ണൂര്‍ കവിത ടാക്കീസിന് സമീപത്തെ തട്ടുകടയ്ക്ക് മുന്നില്‍ വച്ചാണ് മഫ്ടിയിലെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം കാരണമൊന്നുമില്ലാതെ മര്‍ദിച്ചത്. തട്ടുകടയില്‍ ചായ കുടിക്കാന്‍ കാത്തുനിന്ന രഞ്ജിത്തിനെ തലക്കടിച്ച് വീഴ്ത്തി കാല് കൊണ്ട് ചവിട്ടുകയും തട്ടുകടയിലെ പ്ലേറ്റുകൊണ്ട് ഇടിക്കുകയും ചെയ്തുവെന്നാണ് കേസ്. ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ ആണെങ്കിലും പൊലീസ് കാന്റീനില്‍ ഫ്‌ളോര്‍ മാനേജറായി ജോലി ചെയ്യുന്ന രാജീവന്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് അക്രമം നടത്തിയത്. എന്തിനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ അക്രമം നടത്തിയതെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. എ.എസ്.ഐ: ബിനു കൃഷ്ണന്‍ സര്‍വീസില്‍ ഉടനീളം ഗുരുതര കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥനാണ്. കടുത്ത അച്ചടക്ക നടപടിക്ക് ഇതിന് മുമ്പും വിധേയനായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page