മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണംവരെ തടവുശിക്ഷ

എറണാകുളം: വാടക വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി മരണംവരെ തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ക്രിസ്ത്യന്‍ രാജിനെയാണ് കോടതി ശിക്ഷിച്ചത്.

കേസിലെ ഒന്നാം പ്രതിയായ ക്രിസ്ത്യന്‍ രാജിന് നാല് ജീവപര്യന്തവും 35 വര്‍ഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. കൂടാതെ 20,8100 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം.

ആലുവ എടയപ്പുറത്തുള്ള വാടകവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അന്വേഷണത്തിനിടെ പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ പ്രതിയെ ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെയാണ് പിടികൂടിയത്. പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ക്രിസ്റ്റില്‍ രാജ് എന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page