നിയമസഭയില്‍ പ്രോട്ടോകോള്‍ ലംഘനം ; വന്ദേമാതരം മുഴുവനായും ആലപിക്കാത്തതില്‍ പരസ്യ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: വന്ദേമാതരം മുഴുവനായും ആലപിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നടന്നത് പ്രോട്ടോകോള്‍ ലംഘനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ തന്റെ അതൃപ്തി തുറന്നുപറഞ്ഞത്. സഭയില്‍ വച്ച് തന്നെ താന്‍ ഇക്കാര്യം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പറഞ്ഞിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്പീക്കര്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമായിരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ കൃത്യമായ നിര്‍ദ്ദേശമുണ്ടായിട്ടും സംസ്ഥാന നിയമസഭയില്‍ അത് പാലിക്കപ്പെടാത്തതിലാണ് ഗവര്‍ണറുടെ അതൃപ്തി. എന്നിരുന്നാലും നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായും വായിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. 73 മിനിറ്റുനേരമായിരുന്നു പ്രസംഗം നീണ്ടത്.

നേരത്തെ വന്ദേമാതരം മുഴുവനായും ചൊല്ലാത്തതിനെതിരെ ബിജെപി നിയമസഭാംഗം വി. മുരളീധരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. നിയമസഭയുടെ നടപടി രാജ്ഭവനോടും ഗവര്‍ണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് അദ്ദേഹം. കുറ്റപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page