സ്കൂട്ടർ തടഞ്ഞു നിർത്തി യുവാവിനെ ആക്രമിച്ച് രണ്ടു ലക്ഷം രൂപ കൊള്ള:എസ് ഡി പി ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പരോളിൽ ഇറങ്ങിയ പ്രതിയടക്കം 2 പേർ അറസ്റ്റിൽ

ന്യൂമാഹി: ഇന്നോവ കാര്‍ ഉപയോഗിച്ച് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ അക്രമിച്ച് രണ്ട് ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ടുപേരെ ന്യൂമാഹി എസ്.ഐ: എ.നിതിനിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മുഴക്കുന്ന് , പടിക്കച്ചാല്‍ വഞ്ചേരി ഹൗസില്‍ ചന്ദ്രന്‍ (47), തില്ലങ്കേരി നിധീഷ് നിവാസില്‍ സി.കെ.നിധീഷ് (40) എന്നിവരാണ് പിടിയിലായത്.
മെയ് 21ന് രാവിലെ 9.30നാണ് കേസിനാസ്പദമായ സംഭവം . കോടിയേരി-ന്യൂമാഹി റോഡില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് പണം കവര്‍ന്നത്. ഇന്നോവയിലെത്തിയ ആറംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിറകില്‍. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിയിലായ ചന്ദ്രന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതിയാണ് ചന്ദ്രന്‍. ഇയാള്‍ കഴിഞ്ഞ 13ന് പരോളില്‍ ഇറങ്ങിയതാണ്. ജയിലില്‍ വച്ച് പരിചയപ്പെട്ട സംഘത്തോടൊപ്പമാണ് ഹൈവേ കവര്‍ച്ച ആസൂത്രണം ചെയ്തത്. സംഘത്തിന്റെ തലവനാണ് ചന്ദ്രന്‍ എന്നാണ് സൂചന. പിടിയിലായ നിധിന്‍ സി.പി.എം പ്രവര്‍ത്തകനാണ്. അടിപിടിക്കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ്. സി.പി.ഒമാരായ ഹിരണ്‍, സായൂജ്, മിഥുന്‍, രതീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page