തനിച്ച് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ കെട്ടിത്താഴ്ത്തിയ കേസ്; അയല്‍വാസി പിടിയില്‍

ആലപ്പുഴ: വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കായലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കനകക്കുന്നിലെ തങ്കമ്മയുടെ കൊലപാതകത്തിലാണ് അയല്‍വാസി പ്രകാശന്‍ പിടിയിലായത്. കുറ്റം സമ്മതിച്ച പ്രതി സ്വര്‍ണവും പണവും കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു.

തങ്കമ്മ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. മകന്‍ വിദേശത്താണ്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് തങ്കമ്മയെ കാണാതായത്. തുടര്‍ന്ന് സമീപവാസികള്‍ വിവാഹിതയായ മകളെ വിവരം അറിയിച്ചു. പിന്നാലെ മകള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് തങ്കമ്മയുടെ മൃതദേഹം കനകക്കുന്നിലെ കായലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രകാശന്‍ തങ്കമ്മയുടെ വീട്ടില്‍ ജോലിക്കെത്താറുണ്ടെന്ന് പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page