കാസര്‍കോട്: അസുഖബാധിതനായി ചികിത്സയിലായിരുന്ന പെരിയ, ആയംപാറ, വില്ലാരംപതിയിലെ ബാലകൃഷ്ണന്‍ (49) യാത്രയായി. ചെങ്കളയിലെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കായി 15 ലക്ഷത്തില്‍പ്പരം രൂപയാണ് ഇതിനകം ചെലവായത്. ഇത് കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് അംഗം കാര്‍ത്യായനി ചെയര്‍പേഴ്‌സണായും നാരായണന്‍ മുണ്ടയില്‍ കണ്‍വീനറായും കുഞ്ഞിരാമൻ സെഞ്ച്വറി ട്രഷററുമായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തി കൊണ്ട് ബാലകൃഷ്ണന്‍ യാത്രയായത്. പരേതരായ കോരന്‍ – കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത. മക്കള്‍: തൃഷ, പാര്‍ത്ഥിപന്‍. സഹോദരങ്ങള്‍: അംബിക,മാധവി, നാരായണി, മുരളീധരന്‍






