റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള തീരുമാനം പി.എസ്.സി അംഗീകരിച്ചു

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. മേയ് 25 നും ഓഗസ്റ്റ് 31നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30വരെ നീട്ടിയത്. 30,845 ഉദ്യോഗാര്‍ത്ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഉള്ളത്.

ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. പുതിയ ഉത്തരവ് പ്രകാരം, 289 റാങ്ക് ലിസ്റ്റുകള്‍ക്ക് നാല് മാസം വരെ അധികകാലാവധി ലഭിക്കും. കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍, പൊലീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക് പട്ടികകള്‍ക്കും സപ്ലൈകോ അസിസ്റ്റന്റ് സെയില്‍സ്മാന്‍, ഹൈസ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി ചില ജില്ലാതല റാങ്ക് പട്ടികകള്‍ക്കും അധികകാലാവധി ലഭിക്കും.

അധികാരത്തിലെത്തിയ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്. അതാണ് ഇപ്പോള്‍ പി.എസ്.സി അംഗീകരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page