30,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ പൈലറ്റിന് ഹൃദയാഘാതം; വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

ന്യൂയോര്‍ക്ക്: 30,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ പൈലറ്റിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. ടെനറൈഫില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് പോയ ജെറ്റ്2 വിമാനമാണ് അടിയന്തിരമായി ലാന്‍ഡ് ചെയ്തത്. ഇതേതുടര്‍ന്ന് വിമാനം പോര്‍ച്ചുഗലിലേക്ക് വഴി തിരിച്ചുവിടുകയും അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് മെട്രോ.യുകെ റിപ്പോര്‍ട്ട് ചെയ്തു.

LS1266 ഫ്‌ളൈറ്റിലാണ് സംഭവം. 220 യാത്രക്കാരുമായി പറന്ന വിമാനം അപ്രതീക്ഷിതമായി താഴേക്ക് ഇറങ്ങി പോര്‍ട്ടോയിലെ ഫ്രാന്‍സിസ്‌കോ സാ കാര്‍നെയ്റോ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ലാന്‍ഡിംഗിന് മുമ്പ് യാത്രക്കാരെ വിവരമറിയിച്ചിരുന്നു. ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ പൈലറ്റിന് അടിയന്തിര വൈദ്യസഹായം നല്‍കി. പൈലറ്റ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് 13 മണിക്കൂറോളം വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടതായി വന്നു. പിന്നീട് മറ്റൊരു പൈലറ്റിന്റെ സഹായത്തോടെയാണ് വിമാനം യാത്ര തിരിച്ചത്.

യാത്രക്കാരുടെ സുരക്ഷയില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. അപ്രതീക്ഷിത സംഭവത്താല്‍ യാത്ര വൈകിയതിന് അവര്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page