കാസര്‍കോട്: രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ മരിച്ചു. ബദിയഡുക്ക, ചെമ്പല്‍ത്തിമാര്‍, വളമല, സുള്യോടുവിലെ പരേതനായ സദാശിവയുടെ മകനായ കീര്‍ത്തീശ് (37) ആണ് മരിച്ചത്. കര്‍ണാടക, മുല്‍ക്കിയില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞദിവസം താമസസ്ഥലത്തു വച്ച് അമിത രക്തസമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് സൂറത്ത്കല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: വനിത. സൂര്യനാരായണ ഏക സഹോദരനാണ്.






