മദ്യലഹരിയില്‍ തമിഴ്നാട് സ്വദേശി സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി പിടിയില്‍

ഇടുക്കി: മദ്യലഹരിയില്‍ തമിഴ്നാട് സ്വദേശി സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കി കട്ടപ്പനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി പ്രശാന്തന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ തമിഴ്നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്നാട് സ്വദേശി രമേഷ് പാണ്ഡ്യനും ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്നവരും സുഹൃത്തുക്കളും ആയിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും തമ്മില്‍ മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിനുശേഷം രമേഷ് പാണ്ഡ്യന്‍ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജങ്ഷന് സമീപത്തെ ആക്രി കടയുടെ മുന്‍ വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ കച്ചവടക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കട്ടപ്പന പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ രമേഷ് പാണ്ഡ്യനെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page