കാര്‍ യാത്രയ്ക്കിടെ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; ഫോണും എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകളും കൈവശപെടുത്തി

വയനാട്: കാര്‍ യാത്രയ്ക്കിടെ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. മൈസൂരുവില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് കാറില്‍ വരികയായിരുന്ന സുല്‍ത്താന്‍ബത്തേരി കാരക്കണ്ടി സ്വദേശി പാലത്തി വീട്ടില്‍ ആസിഫിനെ(42) ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം നഞ്ചന്‍ഗോഡിന് സമീപത്തായിരുന്നു സംഭവം. കര്‍ണാടകയിലെ ബേഗൂര്‍ സ്റ്റേഷനില്‍ ആസിഫ് ഇത് സംബന്ധിച്ച് പരാതി നല്‍കി. പരാതിയില്‍ ബേഗൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ആസിഫ് നല്‍കിയ വിവരങ്ങള്‍ വെച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.

മൈസൂരുവിലെ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ആസിഫ്. നഞ്ചന്‍ഗോഡിനും ബേഗൂരിനുമിടയില്‍ ഇരിക്കാട്ടി എന്ന സ്ഥലത്തുവെച്ച് മറ്റൊരു കാറിലെത്തിയ നാലംഗ സംഘമാണ് തന്റെ വാഹനം ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്ന് ആസിഫ് പറഞ്ഞു. പിന്നീട് നാല് മണിക്കൂറോളം ആസിഫിന്റെ കാറിലും മറ്റൊരു കാറിലുമായി അക്രമികള്‍ പലയിടങ്ങളില്‍ എത്തിച്ച് മര്‍ദ്ദിച്ചു. പണം ആവശ്യപ്പെട്ടാണ് തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതെന്ന് ആസിഫ് പറഞ്ഞു. കാറില്‍ പണം കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വിട്ടക്കുകയായിരുന്നു.

തന്റെ ഫോണും എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകളും സംഘം കൈവശപെടുത്തിയെന്ന് ആസിഫ് പറഞ്ഞു. കുഴല്‍പണം കടത്തുന്നതും തട്ടിയെടുക്കുന്നതുമായ സംഘമായിരിക്കാം തന്നെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്നാണ് ആസിഫ് പറയുന്നത്. പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് ആസിഫിന്റെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page