‘ഓപ്പറേഷന്‍ തൂഫാന്‍’; കേരളത്തില്‍ മയക്കുമരുന്നിന്റെ വേരറുക്കാന്‍ സമഗ്ര പരിപാടി

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാന്‍ ഓപ്പറേഷന്‍ തൂഫാന്‍ പരിപാടി ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് എന്ന പേരിലാണ് പരിപാടി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. സൈബര്‍ ക്രൈമുകളുടെ കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. സ്‌കൂള്‍ തുറക്കുന്ന ദിവസമാണ് പരിപാടിക്ക് തുടക്കമാകുന്നത്. സ്‌കൂളിന് സമീപത്ത് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇന്ന് ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

പൊലീസ് സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കും. വര്‍ഷങ്ങളായി പൊലീസ് സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഡിസ്‌പോസ് ചെയ്യും. പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരെ കുറ്റവാളികളായി കാണാതെ അവരുടെ പരാതികള്‍ സൂക്ഷ്മമായി കേട്ട് പരിഹാരം കാണും. പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്താന്‍ ഒരു രാഷ്ട്രീയക്കാരനെയും വിടില്ലെന്നും അദ്ദേഹം മുന്നറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കും.

സൈബര്‍ ആക്രമണം തടയാനും ശക്തമായ പരിപാടി ആവിഷ്ടക്കരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിലെ ചുമതല ആര്‍ക്ക് നല്‍കണം എന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ രൂപീകരിച്ചു. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മയക്കുമരുന്ന് കേന്ദ്രങ്ങളെയും അവ ഉപയോഗിക്കുന്നവരെയും കണ്ടെത്താന്‍ മാധ്യമങ്ങളും പൊതുജനങ്ങളും പൊലീസിനെ സഹായിക്കണമെന്നു ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page