തൃശൂരില്‍ ആന ഇടഞ്ഞു; കാറും ഓട്ടോയും തകര്‍ത്തു, പണിതീരാത്ത വീടിന്റെ മതിലും തകര്‍ത്തു; നാട്ടുകാര്‍ വിരണ്ടോടി

തൃശൂര്‍: തൃശൂര്‍ നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി ആന ഇടഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. പാറമേല്‍ കാവ് ക്ഷേത്രത്തില്‍ തൊഴുത് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ഓടി വിയ്യൂരെത്തിയ ആന കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

മകളെ പ്ലേയിംഗ് സ്‌കൂളിലാക്കി മടങ്ങുകയായിരുന്ന സംഗീത എന്ന സ്ത്രീയെ കാറിനൊപ്പം എടുത്തുയര്‍ത്തിയ ആന വാഹനം കുത്തിമലര്‍ത്തിയിട്ടു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണില്‍ കണ്ട ഓട്ടോയും മതിലുകളെല്ലാം തകര്‍ത്താണ് ആന മുന്നോട്ടുപോകുന്നത്. രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും ആന ശാന്തനാകുന്നില്ല. ജനവാസ മേഖലകളിലേക്ക് ആന ഓടി അടുക്കുകയാണ്.

എലിഫന്റ് സ്വാഡ് സ്ഥലത്തെത്തിയെങ്കിലും തളയ്ക്കാന്‍ കഴിഞ്ഞില്ല. മയക്ക് വെടി വച്ച് തളയ്ക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥര്‍. ശിവം എന്ന ആന ഇതിന് മുമ്പും സമാനരീതിയിലുള്ള പരിഭ്രാന്തി സൃഷ്ടിച്ചിരുന്നുവെന്നും സ്ഥിരം പ്രശ്‌നക്കാരനാണെന്നും നാട്ടുകാര്‍ പറയുന്നു. പാപ്പാന്‍മാര്‍ തളയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. നിലവില്‍ ആനയെ ഒരു കാലില്‍ ചങ്ങലയിട്ട് നിര്‍ത്തിയിരിക്കുകയാണ്. സംഭവത്തില്‍ സിസിഎഫിനെ വിളിച്ച് അടിയന്തിര നടപടി എടുക്കാന്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page