വാടക വീട്ടില്‍ അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; ഇതര സംസ്ഥാന തൊഴിലാളിക്ക് ഒരു വര്‍ഷം കഠിന തടവ്

കൊച്ചി: വാടക വീട്ടില്‍ അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ഒരു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ നന്തു മൊണ്ടാലിനെ(30) ആണ് മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ് ജ്യോതി കുമാര്‍ ഹാജരായി.

മൂവാറ്റുപുഴയിലെ വാടക വീട്ടില്‍ അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തുകയും അതിനെ വെള്ളമൊഴിച്ച് പരിപാലിക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് 2023 ഏപ്രില്‍ 27ന് നന്ദുവിന്റെ വീട്ടില്‍ പെരുമ്പാവൂര്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. വിനോദും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവാണ് പ്രതിക്കെതിരെ കുറ്റ പത്രം ഹാജരാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page