തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍; 101 വോട്ട്

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ പ്രോടൈം സ്പീക്കര്‍ ജി സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂര്‍ 101 വോട്ടുകള്‍ നേടിയാണ് സ്പീക്കറായത്. സി പി എമ്മിലെ എ സി മൊയ്തീനു 35 വോട്ടും ബി ജെ പിയിലെ ബി ബി ഗോപകുമാറിനു മൂന്നു വോട്ടും ലഭിച്ചു. പ്രോടൈം സ്പീക്കറായതിനാല്‍ വോട്ടു ചെയ്യുന്നില്ലെന്നു ജി സുധാകരന്‍ പറഞ്ഞു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും സ്പീക്കര്‍ സീറ്റിലേക്ക് ആനയിച്ചു. പ്രോടൈം സ്പീക്കര്‍ ജി സുധാകരന്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുത്തു അഭിനന്ദിച്ചു. സ്പീക്കറെ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അഭിനന്ദിച്ചു.

കോട്ടയം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് തിരുവഞ്ചൂര്‍ ഇത്തവണ നിയമസഭയില്‍ എത്തിയത്. മൂന്നര പതിറ്റാണ്ടായി നിയമസഭാംഗമാണ് തിരുവഞ്ചൂര്‍. കെ പി പരമേശ്വരന്‍ പിള്ള – ഗൗരിക്കുട്ടി അമ്മ ദമ്പതികളുടെ മകനായി 1949 ഡിസംബര്‍ 26ന് തിരുവഞ്ചൂരിലാണ് ജനനം. ഭാര്യ: ലളിതാംബിക. മൂന്നു മക്കളുണ്ട്. നേരത്തെ ആഭ്യന്തര വകുപ്പു ഉള്‍പ്പെടെ 17 വകുപ്പുകളില്‍ വിവിധ മന്ത്രി സഭകളില്‍ അംഗമായിരുന്നു. എല്‍ എല്‍ ബി ബിരുദധാരിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page