കെ.എസ്.എഫ്.ഇ ശാഖയിലെ വനിതാ ഉദ്യോഗസ്ഥരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്നു പിടികൂടി; വിമുക്ത ഭടന്‍ അറസ്റ്റില്‍

ശാസ്താംകോട്ട: കെ.എസ്.എഫ്.ഇ ശാഖയിലെ വനിതാ ഉദ്യോഗസ്ഥരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന വിമുക്ത ഭടന്‍ സുരേന്ദ്രനെ(69) പൊലീസ് അറസ്റ്റുചെയ്തു. അപകടത്തില്‍ ശാസ്താംകോട്ട കെ.എസ്.എഫ്.ഇ ശാഖയിലെ ഉദ്യോഗസ്ഥരായ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവര്‍ക്ക് പരിക്കേറ്റു. ശാസ്താംകോട്ട ജംക്ഷനിലാണ് സംഭവം. ട്രാഫിക് ഐലന്‍ഡിന്റെ ഭാഗത്ത് നിന്നെത്തിയ കാര്‍ കാല്‍നട യാത്രക്കാരായ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരന്നു. റോഡിനു കുറുകെ കടക്കുന്നതിനിടെയാണ് ഇവരെ കാര്‍ ഇടിച്ച് തെറിപ്പിച്ചത്.

എതിരെ വന്ന പൊലീസ് സംഘം അപകടം കാണുകയും നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്നു പിടികൂടുകയുമായിരുന്നു. പരിക്കേറ്റ ജീവനക്കാരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പൊട്ടലേറ്റ സുനിതയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page