കാസര്‍കോട്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം 16, 17 തീയതികളില്‍ കാസര്‍കോട് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടക്കും.
14 ജില്ലകളില്‍ നിന്നായി 419 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ജാഥ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് കാസര്‍കോട് പ്രസ് ക്ലബ് ജങ്ഷന്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ 10 മണിക്ക് ഷീലാ അലക്‌സ് കെ ബാലകൃഷ്ണന്‍ നഗറില്‍ വെച്ച് സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് സായി ബാബു, ജനറല്‍ സെക്രട്ടറി യു പി ജോസഫ്, കര്‍ണാടക സംസ്ഥാന സെക്രട്ടറി മഹന്തേഷ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കുമാര്‍, സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ ടി കെ രാജന്‍, കെ മനോഹരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി മണിമോഹന്‍, വൈസ് ചെയര്‍മാന്‍ ടി എം എ കരീം, ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍ ടി നാരായണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എ ആര്‍ ധധ്യവാദ്, സിഐടിയു ജില്ലാ സെക്രട്ടറി കെ രവീന്ദ്രന്‍ സംബന്ധിച്ചു.







