കാസർകോട്: മഞ്ചേശ്വരം ഇച്ചിലംകോട് ദീനാർ നഗറിലെ വീട്ടിൽ നിന്നും എക്സ്സൈസ് മെത്താംഫിറ്റമിൻ പിടികൂടി. വീട്ടുടമസ്ഥന്റെ മകൻ അറസ്റ്റിൽ. ദീരുൾ സഫ ഹൗസിൽ മൊയ്‌ദീൻ ഫൈറൂസ്(32) ആണ് പിടിയിലായത്. വീട്ടിൽ ഉണ്ടായിരുന്ന യുവാവിൽ നിന്നും 0.85 ഗ്രാം മെത്താംഫിറ്റമിൻ ആണ് പിടികൂടിയത്. പ്രതിയെയും തൊണ്ടിമുതലുകളും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഇൻസ്പെക്ടർ കെ വി ശ്രാവൺ, പ്രിവന്റിവ് ഓഫീസർ എം വി ജിജിൻ, മൊയ്തീൻ സാദിക്ക്, സിവിൽ എക്സൈസ് ഓഫീസർ പ്രജിത്ത്, വി ജിതിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഹരിശ്രീ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.







