കാസര്‍കോട്: കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പള്ളിക്കര കനത്താട്ടിലെ പത്മനാഭന്‍ നായനാര്‍ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ നീലേശ്വരത്തുനിന്ന് പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടിയാഗോ കാര്‍ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടം വരുത്തിവച്ച കാര്‍ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: എസി രാജലക്ഷ്മി. മക്കള്‍: വിവേക് (ഗള്‍ഫ്), സുചിത്ര (അധ്യാപിക, ചിന്മയ വിദ്യാലയം കണ്ണൂര്‍).







