കാസര്‍കോട്: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു മുന്നിലെ ഓവുചാലില്‍ കാല്‍ കുടുങ്ങി ഡിസിസി സെക്രട്ടറി ലക്ഷ്മണ പ്രഭുവിന്റെ കാലിന് സാരമായി പരിക്കേറ്റു. ഇന്ന് (ബുധന്‍) രാവിലെയാണ് സംഭവം. ക്ഷേത്രത്തിലേക്ക് പോകാനായി കാറില്‍ വന്നിറങ്ങുന്നതിനിടയിലാണ് ക്ഷേത്ര കമാനത്തിന് മുന്നിലെ ഓവുചാലില്‍ കാൽ കുടുങ്ങിയത്. ഓവുചാലിന് മുകളില്‍ നേരത്തെ പഞ്ചായത്ത് അധികൃതര്‍ ഇരുമ്പു കമ്പികള്‍ മൂടിയിരുന്നു. എന്നാല്‍ ഓവുചാലിന്റെ ഒരു ഭാഗത്ത് അപകട ഭീഷണി നില നില്‍ക്കുന്ന തരത്തിലായിരുന്നു കമ്പികള്‍ ഇട്ടിരുന്നത്. അപാകത പല തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നു ലക്ഷ്മണ പറഞ്ഞു.ഇതേ തുടര്‍ന്ന് താലൂക്ക് വികസന സമിതി യോഗത്തിലും പ്രശ്‌നം അവതരിപ്പിച്ചിരുന്നു. എന്നാല്‍ നടപടി എടുക്കാന്‍ തയ്യാറായിട്ടില്ലന്ന് ലക്ഷ്മണ പ്രഭു പറഞ്ഞു. കാലിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നുംജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.







