കാസര്‍കോട്: മുക്കുപണ്ടം നല്‍കി അഞ്ചുലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചതായി പരാതി. രണ്ട് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവത്തൂര്‍, പാക്കനാര്‍ തീയേറ്ററിന് സമീപത്തെ എം. അനീഷാണ് പരാതിക്കാരന്‍. ഇയാളുടെ പരാതിയില്‍ ശാന്തി, രാജു, എന്നിവര്‍ക്കെതിരെയാണ് കേസ്.
2016 മെയ് 30ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാക്കനാര്‍ തീയേറ്ററിന് സമീപത്ത് വച്ച് പ്രതികള്‍ സ്വര്‍ണ മാലയാണെന്നു പറഞ്ഞ് മുക്കുപണ്ടം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







