പര പുരുഷ ബന്ധം ആരോപിച്ചു യുവതിയായ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിച്ചു; ഭർത്താവിനെതിരെ കേസ്

മുംബൈ : പര പുരുഷ ബന്ധം ആരോപിച്ചു ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഭർത്താവ് ആസിഡ് ഒഴിച്ചു പൊള്ളൽ ഏൽപ്പിച്ചു. പൂനെയിലാണ് സംഭവം. 25 കാരിയായ ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇരുപതിനാണ് സംഭവം ഉണ്ടായത്. എന്നാൽ ഈ മാസം 15നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പൂനെയിൽ വെൽഡറായി ജോലി ചെയ്യുന്ന യുവാവ് ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും മർദ്ദനമേറ്റ് അവശയായ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിക്കുകയുമാ യിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. സംഭവത്തിനുശേഷം ആശുപത്രിയിൽ എത്തിക്കാൻ യാചിച്ച ഭാര്യയെ ഭർത്താവ് തടഞ്ഞുവച്ചു. മാത്രമല്ല, ഇക്കാര്യം പുറത്താരെങ്കിലും അറിഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. അടുത്ത ദിവസം ഭർത്താവ് ജോലിക്ക് പോയ ശേഷം യുവതി രണ്ട് മക്കളെയും കൂട്ടി മാതാപിതാക്കളുടെ വീട്ടിലെത്തി വിവരം വെളിപ്പെടുത്തുകയായിരുന്നു. അവർ മകളെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയെ തുടർന്ന് സാധാരണ നില കൈവരിച്ച ശേഷം യുവതി പോലീസിൽ എത്തി പരാതിപ്പെടുകയായിരുന്നു. ഭർത്താവിനെതിരെ ബോധപൂർവമായ നരഹത്യാശ്രമത്തിനു പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page