കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; സര്‍ക്കാര്‍ കൂടിയാലോചന നടത്തിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

പാലക്കാട്: ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ സ്വകാര്യ ബസ് ഉടമകള്‍ വിമര്‍ശിച്ചു. വനിതകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര നടപ്പാക്കിയാല്‍ സ്വകാര്യ ബസ് മേഖല തകര്‍ന്നു പോകുമെന്നു അവര്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിട്ടില്ലെന്നു അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആവിഷ്‌കരിക്കണമെന്നും സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ബസ് ഉടമകള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page